ആലപ്പുഴ: കെ മുരളീധരന്‍ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരിഫ് തോറ്റാല്‍ തലമൊട്ടയടിക്കുമെന്നുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ വിമര്‍ശിച്ച് എംഎല്‍എ കെ. മുരളീധരന്‍ രംഗത്തെത്തിയിരുന്നു.
രണ്ട് വടി വടിച്ചാല്‍ തീരാവുന്ന മുടിയല്ലേയുള്ളൂ വെള്ളാപ്പള്ളിക്ക് എന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്തന്റെ ക്ഷൗരക്കാരനായി കെ. മുരളീധരന്‍ വരുന്നതില്‍ സന്തോഷമേയുള്ളൂവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.ഞാന്‍ സമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ പറയുന്ന ഒരാളാണ്. രാഷ്ട്രീയക്കാര്‍ ചിലര്‍ തോല്‍ക്കുന്നവരേയും ജയിക്കും എന്ന് പറയും. ഞാന്‍ അങ്ങനെ പറയില്ല.
എനിക്കെതിരായി പലരും പലതും പറയുന്നുണ്ട്. ഇപ്പോള്‍ തന്നെ മുരളീധരന്‍ പറഞ്ഞിരിക്കുന്നത് രണ്ട് വടി വടിച്ചാല്‍ പോകുന്നതാണ് എന്റെ തലയിലെ മൊട്ടയെന്നാണ്.മുരളീധരന്‍ എന്റെ തലയില്‍ രണ്ട് വടി വടിക്കാനായിട്ട് വരാമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഏറെ സന്തോഷം തോന്നി. എന്റെ ഒരു ക്ഷൗരക്കാരനായി അദ്ദേഹത്തിന് വരാന്‍ തോന്നിയതില്‍ സന്തോഷം. പക്ഷേ ഇയാള്‍ അവസരം നോക്കി ക്ഷൗരം ചെയ്യുന്ന ആളാണ്.
എന്റെ തലയില്‍ രണ്ട് വടി വടിക്കുമ്പോള്‍ പോകുമെങ്കില്‍ ഈ മുരളീധരന്‍ എന്താണ് ചെയ്തിരിക്കുന്നതെന്ന് നിങ്ങള്‍ ഒന്ന് ആലോചിക്കണം.തലയിലുള്ള അവിടെയും ഇവിടെയും നില്‍ക്കുന്ന രോമമെല്ലാം കൂടി ചീകി അങ്ങോട്ടും ഇങ്ങോട്ടും വരച്ച് സ്വന്തം മൊട്ടത്തല കാണിക്കാതെ നിര്‍ത്തുകയാണ് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.നേരത്തെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നവര്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.
Post Your Comments