Health & Fitness

കനത്ത ചൂടില്‍ മഞ്ഞപിത്തം പടരുന്നു : മഞ്ഞപിത്തത്തെ കരുതിയിരിക്കുക

കനത്ത ചൂടില്‍ കത്തുകയാണ് നാട്. അന്തരീക്ഷമെങ്ങും പൊടിപടലങ്ങള്‍, വറ്റിവരണ്ട് ജലാശയങ്ങള്‍. രോഗങ്ങള്‍ക്കു രടരാന്‍ അനുകൂലമായ സാഹചര്യം. ജാഗ്രത പാലിക്കണം നമ്മള്‍. മടിക്കാതെ മുന്‍കരുതലുമെടുക്കണം.

വേനല്‍ക്കാലത്തു ഏറ്റവുമധികം കരുതിയിരിക്കേണ്ടതു മഞ്ഞപ്പിത്തത്തെയാണ്. നിശബ്ദനായ കൊലയാളി. രോഗത്തോടു നമ്മള്‍ പുലര്‍ത്തുന്ന ചെറിയ ഉദാസീനത പോലും ഒരുപക്ഷേ മരണത്തിലേക്കു നയിച്ചേക്കാം. മലിനജലത്തിലൂടെയാണു രോഗം പ്രധാനമായും പകരുന്നത്.

പ്രതിരോധിക്കാന്‍

കിണറുകളും കുടിവെള്ള സ്രോതസുകളും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുക
20 മിനിറ്റ് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
ആഹാരത്തിനു മുന്‍പും ശേഷവും മലമൂത്ര വിസര്‍ജനത്തിനു മുന്‍പും ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക.
കൃത്യമായി ചികിത്സ തേടുക, പൂര്‍ണവിശ്രമം ഉറപ്പാക്കുക
വ്യക്തി ശുചിത്വം പാലിക്കുക
മദ്യപാനം ഒഴിവാക്കുക
വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഐസ് ഉപയോഗിക്കാതിരിക്കുക
ഹെപ്പറ്റൈറ്റിസ് എ അല്ലെന്നു കണ്ടാല്‍ ഹെപ്പറ്റൈറ്റിസ് ഇ കൂടി ഉണ്ടോ എന്നും ശ്രദ്ധിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button