Latest NewsKeralaNews

ഏപ്രില്‍ ഒന്ന് മുതല്‍ പുറത്തിറക്കുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം: വരുന്ന ഏപ്രില്‍ ഒന്നുമുതല്‍ പുറത്തിറക്കുന്ന പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കുന്നു. അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത പുതിയ വാഹനങ്ങള്‍ക്കെതിരെ ഏപ്രില്‍ ഒന്നുമുതല്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഡീലര്‍മാരോ, നിര്‍മ്മാതക്കളോ സൗജന്യമായാണ് നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് നല്‍കേണ്ടത്. വാഹനം വാങ്ങിയ ശേഷം രജിസ്ട്രേഷന്‍ നമ്പര്‍ വാങ്ങിയ ശേഷം രജിസ്ട്രേഷന്‍ നമ്പര്‍ ലഭിച്ചുകഴിഞ്ഞാല്‍ ഡീലറെ അറിയിക്കുകയും മുന്‍കൂട്ടി സമയം വാങ്ങി പ്ലേറ്റ് ഘടിപ്പിക്കാന്‍ ഷോറൂമില്‍ ചൊല്ലുകയും വേണം. അഞ്ച് വര്‍ഷത്തേക്ക് ഗ്യാരന്റിയുള്ള നമ്പര്‍ പ്ലേറ്റുകളാണിത്.

എല്ലാവാഹനങ്ങള്‍ക്കും സമയബന്ധിതമായി പ്ലേറ്റ് ഘടിപ്പിച്ച് നല്‍കണമെന്ന് ഡീലമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. സ്‌ക്രൂ അഴിച്ച് ഇളക്കിമാറ്റാന്‍ കഴിയാത്ത തരത്തിലുള്ളതാണ് പുതിയ നമ്പര്‍ പ്ലേറ്റ്. പറിച്ചെടുത്താല്‍ പുനരുപയോഗിക്കാന്‍ കഴിയാത്ത ക്രോമിയം ഹോളോഗ്രാം സ്റ്റിക്കറും രജിസ്ട്രേഷന്‍ നടത്തിയ ഓഫീസ്, രജിസ്ട്രേഷന്‍ നമ്പര്‍, ലേസര്‍ കൊണ്ട് പതിപ്പിച്ച സ്ഥിര നമ്പര്‍, എന്‍ജിന്‍ നമ്പര്‍, ചേസിസ് നമ്പര്‍ എന്നീ വിവരങ്ങളും നമ്പര്‍ പ്ലേറ്റില്‍ വേണം.

ഇവ കേന്ദ്രസര്‍ക്കാരിന്റെ വാഹന രജിസ്ട്രേഷന്‍ സോഫ്റ്റ് വെയറായ വാഹന്‍ സാരഥിയിലേക്ക് ഡീലര്‍ അപ് ലോഡ് ചെയ്യുകയും വേണം. വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനമേതെന്ന് അറിയാന്‍ കഴിയുന്ന കളര്‍ കോഡിങ്ങും വാഹനത്തിന്റെ ഉത്പാദനതിയ്യതി അടക്കമുള്ളവയും വിന്‍ഡ് ഷീല്‍ഡില്‍ രേഖപ്പെടുത്തുകയും വേണം. ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ പഴവാഹനങ്ങളിലും സുരക്ഷാ പ്ലേറ്റ് ഘടിപ്പിച്ച് നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button