
വാഷിങ്ടൺ : പുൽവാമ ഭീകരാക്രമണത്തിന് ആഹ്വാനം ചെയ്ത് പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ പുതിയ പ്രമേയവുമായി അമേരിക്ക.യു എൻ രക്ഷാസമിതിയിലാണ് അമേരിക്ക പ്രമേയം കൊണ്ടുവന്നത്. നീക്കം ബ്രിട്ടന്റെയും ഫ്രാൻസിന്റെയും സഹായത്തോടെയാണ്. ചൈന മുസ്ലീം ഭീകരവാദികളെ സഹായിക്കുന്നവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.
ഫെബ്രുവരി 14 ന് ആക്രമണത്തിന് ജമ്മു കശ്മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാൻമാരെ ഭീകരർ ചാവേർ ആക്രമണത്തിൽ കൊലപ്പെടുത്തിയിരുന്നു. സംഭവത്തിൽ പാകിസ്ഥാന് അമേരിക്ക താക്കീത് നൽകിയിരുന്നു.
Post Your Comments