ഇടുക്കി: വോട്ടര്‍ വെരിഫിക്കേഷന് ആന്റ് ഐഡന്റിഫിക്കേഷന്‍ പ്രോഗ്രാം പൊതുജനങ്ങള്‍ക്ക് വോട്ടര്‍പട്ടിക പരിശോധിക്കുന്നതിനും അതുമായി ബന്ധപ്പെട്ടുള്ള അവരുടെ സംശയ നിവാരണവും ലക്ഷ്യമിട്ട് ആവിഷ്ക്കരിച്ചിട്ടുള്ള പരിപാടിയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമ്പര്‍ക്ക കേന്ദ്രങ്ങള്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് 1950 എന്ന ഹെല്പ് ലൈന്‍ നമ്പര്‍ മുഖേന പ്രസ്തുത കേന്ദ്രവുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക സംബന്ധിച്ചുള്ള സംശയ നിവാരണം നടത്താം. ഫോണ്‍ ചെയ്യുന്ന ആള് അപ്പോള്‍ നില്ക്കുന്ന ജില്ലയിലെ വിവരങ്ങളാണ് ലഭിക്കുന്നത്. മറ്റ് ജില്ലകളിലെ വിവരങ്ങള്‍ ലഭിക്കുവാന്‍ പ്രസ്തുത ജില്ലയിലെ എസ്.റ്റി.ഡി കോഡ് ചേര്‍ത്ത് ഡയല് ചെയ്യണം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസില്‍ 1800-425-1965 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്ന ഒരു കോള്‍സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.
വോട്ടര്‍ ഹെല്പ് ലൈന്‍ എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്പും തെരഞ്ഞെടുപ്പ് കമ്മീഷന് ആരംഭിച്ചിട്ടുണ്ട്. ആപ് മുഖേന പൊതുജനങ്ങള്‍ക്ക് വോട്ടര്‍പട്ടികയില്‍ തങ്ങളുടെ പേര് ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും ഇല്ലെങ്കില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിന് ബൂത്ത് മാറ്റുന്നതിനുമുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയുവാനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കുന്നതിനും സൗകര്യമുണ്ട്.
Post Your Comments