ചൂടിനെ പ്രതിരോധ്യ്ക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍. ദുരന്ത നിവാരണ- ആരോഗ്യ വകുപ്പുകള്‍ സംയുകത്മായാണ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിറക്കിയിരിക്കുന്നത്. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള സമയം നേരിട്ട് വെയില്‍ ഏല്‍ക്കരുത്. പുറത്തിറങ്ങേണ്ടി വന്നാല്‍ വെള്ളവും ചൂടില്‍ നിന്ന് രക്ഷനേടാന്‍ കുടയും കരുതണം.
വീടിന് പുറത്ത് നിന്നുള്ള ജോലികള്‍ ചെയ്യുന്നവര്‍ ധാരാളം വെളളം കുടിക്കണമെന്നും മധുരമുള്ള പാനീയങ്ങള്‍ ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലതെന്നും ആരോഗ്യ വിദഗ്ധരും പറയുന്നു. വേനലിന് അനുയോജ്യമായ വസ്ത്രങ്ങള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ധരിക്കുന്നതും നല്ലതാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.
വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങളുടെ അളവ് കുറച്ച് ജലാംശമുള്ള പച്ചക്കറികളും മറ്റും കൂടുതലായി ഉള്‍പ്പെടുത്തുന്നതും നന്നായിരിക്കും. 40 ഡിഗ്രിക്ക് മുകളില്‍ ശരാശരി ചൂട് സംസ്ഥാനത്ത് അനുഭവപ്പെടുന്നുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്ക്.
Post Your Comments