Latest NewsIndia

ആ കണ്ണുകള്‍ ഹൊ!!! നെറ്റിസണ്‍ പറയുന്നു ആ തൊഴിലാളിയെ മോഡലാക്കൂ എന്ന്

പേരറിയാത്ത ബംഗ്ലാദേശി നിര്‍മാണ തൊഴിലാളിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ അബേദന്‍ മംഗ് ആണ് ചിത്രമെടുക്കുകയും പിന്നീട് ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തത്. ചിത്രത്തിലെ യുവാവിന്റെ കണ്ണുകളുടെ തീക്ഷ്ണതയാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ഇയാള്‍ക്ക് മോഡലിംഗിന് അവസരം നല്‍കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

ചിത്രം ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യപ്പെട്ട ഉടന്‍ ഗാഗാ വിളികളുമായി ട്വിറ്റര്‍ സമൂഹം അത് ഏറ്റെടുക്കുകയായിരുന്നു. മാര്‍ച്ച് 21 മുതല്‍ 25,000 റീട്വീറ്റും 69,000 ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇത് വൈറലായി.

ജലാന്‍ ഈപോവിനടുത്തുള്ള ഒരു നിര്‍മ്മാണ തൊഴിലാളിയുടെ ചിത്രമാണിതെന്നും ആദ്യം കണ്ടെത്തിയപ്പോള്‍ ചിത്രമെടുക്കാന്‍ കഴിഞ്ഞില്ലെന്നും പിന്നീട് വൈകിട്ട് വീണ്ടും കണ്ടപ്പോഴാണ് ചിത്രം എടുത്തതെന്നുമാണ് ഫോട്ടോഗ്രാഫര്‍ പറയുന്നത്. യുവാവിന്റെ പ്രത്യേക നിറമുള്ള കണ്ണുകളുടെ പ്രത്യേകതയാണ് തന്നെ ഫോട്ടെയെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആ യുവാവിനെ വീണ്ടും കണ്ടെത്തണമെന്നും അയാള്‍ക്കൊപ്പം ഒരു ഫോട്ടോ ഷൂട്ട് നടത്തണമെന്നുമാണ് നെറ്റിസണ്‍ ഇപ്പോള്‍ ഫോട്ടോ എടുത്ത അബേദന്‍ മംഗിനോട് അഭ്യര്‍ത്ഥിക്കുന്നത്.

shortlink

Post Your Comments


Back to top button