
പാലക്കാട് : താപനിലയിൽ മാറ്റമില്ലാതെ പാലക്കാട് ജില്ല. 41 ഡിഗ്രി സെൽഷ്യസാണ് ജില്ലയിലെ ഇന്നത്തെ അന്തരീക്ഷ താപനില. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അന്തരീക്ഷ താപനില മാറ്റമില്ലാതെ തുടരുന്നത്. ഇതിനിടെ ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റെന്നാണ് പ്രാഥമിക നിഗമനം. ഇവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
കോട്ടയത്ത് നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു. യുഡിഎഫ് പ്രവര്‍ത്തകനും ശുചീകരണ തൊഴിലാളിയും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ട കോഴഞ്ചേരിയിൽ കുഴഞ്ഞ് വീണ് ഹോട്ടൽ തൊഴിലാളി മരിച്ചത് സൂര്യാഘാതത്തെ തുടർന്നാണെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടത്തിൽ വ്യക്തമാക്കുന്നു.
Post Your Comments