കോട്ടയം :സംസ്ഥാനത്ത് നാലുവയസുകാരി ഉൾപ്പെടെ ഒമ്പതുപേർക്ക് സൂര്യാഘാതമേറ്റു.കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ആദിയയ്ക്കാണ് പൊള്ളലേറ്റത്.കോട്ടയം ,ഉദയനാപുരം, ഏറ്റുമാനൂർ,പട്ടിത്താനം എന്നിവിടങ്ങളിലും സൂര്യാഘാതമുണ്ടായി.ശുചികരണ തൊഴിലാളി ശേഖരനും യുഡിഎഫ് പ്രവർത്തകൻ അരുണിനും പൊള്ളലേറ്റു. പട്ടിത്താനം സ്വദേശി തങ്കപ്പൻ കുറുമുള്ളൂർ സ്വദേശി സജി എന്നിവർക്കും പൊള്ളലേറ്റിട്ടുണ്ട്.
പത്തനംതിട്ട കോഴഞ്ചേരിയിൽ കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ് ഹോട്ടൽ തൊഴിലാളി മരിച്ചത് സൂര്യാഘാതത്തെ തുടർന്നാണെന്ന് തെളിഞ്ഞു. പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഹോട്ടൽ ജീവനക്കാരനായ ഷാജഹാനാണ് കുഴഞ്ഞ് വീണ് മരിച്ചത്.
പാലക്കാട് താപനില 41 ഡിഗിയായി. ഇവിടെ രണ്ടുപേർക്ക് സൂര്യാഘാതമേറ്റുവെന്നാണ് പ്രാഥമിക വിവരം.
.
Post Your Comments