ഗാസ: ഗാസയില്‍ ഇസ്രേയല്‍ വീണ്ടും സൈന്യത്തിന്റെ വ്യോമാക്രമണം.ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രേയല്‍ അവകാശപ്പെട്ടു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍ കരുതലുകളെടുക്കാന്‍ ഗാസ ആരോഗ്യമന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗാസ അതിര്‍ത്തിയില്‍ 40 കിലോമീറ്റര്‍ പരിധിയില്‍ ഇസ്രേയലും സമാനമായ മുന്നറിയിപ്പ് പൗരന്മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍
ആക്രമണത്തിന് പിന്നില്‍ ഹമാസാണെന്ന് ഇസ്രേയല്‍ ആരോപിച്ചിരുന്നു.തെല്‍അവീവില്‍ ഗാസയില്‍ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രഈല്‍ നീക്കം.വിദേശ സന്ദര്‍ശനത്തിനായി ഞായറാഴ്ച അമേരിക്കയിലെത്തിയ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തെ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് പറഞ്ഞിരുന്നു.വടക്കന്‍ ഗാസയിലാണ് ആക്രമണമുണ്ടായത്.
Post Your Comments