കൊച്ചി: ഇന്ത്യയെ മറ്റ് രാജ്യങ്ങള്‍ വിശേഷിപ്പിക്കുന്നത് അവിശ്വസനീയം എന്നാണ്. അതിന് കാരണം ഇന്ത്യയുടെ സ്വരുമയാണ്. ഈ ഒരുമ നിലനിര്‍ത്തുന്ന രാഷ്ട്രീയ കക്ഷിക്ക് വോട്ട് ചെയ്യണമെന്ന് കത്തോലിക്കാ സഭ .ഫലത്തില്‍ മേല്‍പ്പറഞ്ഞ അര്‍ത്ഥം വരുന്ന രീതിയിലുളള സര്‍ക്കുലറാണ് കത്തോലിക്ക സഭ തയ്യാറാക്കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്നും സര്‍ക്കുലര്‍ വിശദമാക്കുന്നു.
സഭക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേകിച്ച് അടുപ്പമില്ലെന്നും ശരി ദൂരമാണ് സഭ പാലിക്കുന്നതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ ജാതീയമോ മതപരമായോ ഭക്ഷണത്തിന്റെ പേരിലോ അക്രമം അഴിഞ്ഞാടപ്പെടരുതെന്നും ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും എല്ലത്തിലും കോട്ടം തട്ടാതെ നിലനിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് നല്‍കണമെന്നാണ് സഭയുടെ വശം. ഏപ്രില്‍ ഏഴിന് കത്തോലിക്കാ സഭയുടെ കീഴിലുള്ള എല്ലാ ദേവലായങ്ങളിലും ഈ സര്‍ക്കുലര്‍ വായിക്കും
Post Your Comments