ആലപ്പുഴ : രാജ്യത്താകമാനമുള്ള വോട്ടർമാർക്ക് ഇലക്ഷൻ സംബന്ധിച്ച എല്ലാ സേവനങ്ങളും വിവരങ്ങളും ഒരിടത്തു നിന്നും നൽകുക എന്ന ലക്ഷ്യത്തോടെ ഇലക്ഷൻ കമ്മീഷൻ പുതിയ ആപ്പ് പുറത്തിറക്കി. ഗൂഗിൽ പ്ലേസ്‌റ്റോറിൽ നിന്ന് വോട്ടർ ഹെൽപ്പ് ലാൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. ഇലക്ഷൻ കമ്മീഷന്റെ ഡൈനാമിക് പോർട്ടലിൽ നിന്നും തത്സമയം വിവരങ്ങൾ ലഭ്യമാക്കുന്നതാണ്.
വോട്ടർ പട്ടിക തിരയൽ, പുതിയ വോട്ടർ രജിസ്‌ട്രേഷനായി തിരഞ്ഞെടുപ്പ് അപേക്ഷകൾ പൂരിപ്പിക്കൽ, മറ്റൊരു നിയോജക മണ്ഡലത്തിലേക്ക് ഷിഫ്റ്റ് ചെയ്യൽ, ഓവർസീസ് വോട്ടർമാർക്കുള്ള സേവനങ്ങൾ, വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യൽ അല്ലെങ്കിൽ പരാതി നൽകൽ, എൻട്രികളുടെ തിരുത്തൽ, നിയമസഭ മണ്ഡലത്തിനുള്ളിൽ തന്നെ ട്രാൻസ്പൊസിഷൻ ചെയ്യൽ എന്നിവ ഈ ആപ്പിലൂടെ ലഭ്യമാകും.
പൊതുജനങ്ങളുടെയും നവാഗത വോട്ടർമാരുടെയും സംശയങ്ങൾ ദൂരീകരിക്കുന്നതിനും പരാതി പരിഹരിക്കുന്നതിനുമായി ഇലക്ഷൻ കമ്മീഷൻ തയ്യാറാക്കിയ ടോൾ ഫ്രീ നമ്പർ സംവീധാനമായ 1950 മുഖാന്തരം പൊതുജനങ്ങൾക്ക് ഇലക്ഷൻ സംബന്ധമായ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.
Post Your Comments