ന്യൂഡല്‍ഹി•നടിയും രാഷ്ട്രീയക്കാരിയുമായ ജയപ്രദ ചൊവ്വാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നു. ഇവര്‍ ഉത്തര്‍പ്രദേശിലെ രാംപൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവും രാജ്യസഭാ എം.പിയുമായ അമര്‍ സിംഗുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജയപ്രദ എസ്.പി ടിക്കറ്റില്‍ രണ്ട് തവണ രാംപൂരില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജയപ്രദ രാംപൂരില്‍ നിന്ന് മത്സരിക്കുകയാണെങ്കില്‍ മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനായിരിക്കും എതിരാളി.
Post Your Comments