ന്യൂദല്‍ഹി: എന്റെ അയല്‍രാജ്യമായ പാക്കിസ്ഥാനെ ചൂഷണം ചെയ്യുകയും അവഹേളിക്കുകയും ചെയ്യുന്നവരെ തങ്ങളും ചൂഷണം ചെയ്യുമെന്ന് കശ്മീർ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് അക്ബര്‍ ലോന്‍. പാക്കിസ്ഥാന്‍ ഒരു മുസ്‌ലീം രാഷ്ട്രമാണ്. അവരെ ചൂഷണം ചെയ്യുന്നത് തന്നെ ചൂഷണം ചെയ്യുന്നതിന് തുല്യമാണെന്നായിരുന്നു അക്ബറിന്റെ വിവാദ പ്രസ്താവന.’പാക്കിസ്ഥാനെ ചൂഷണം ചെയ്യുകയാണെങ്കില്‍ അത് എന്നെ തന്നെ ചൂഷണം ചെയ്യുന്നതിന് സമമായിരിക്കും.
അവരെ ആരെങ്കിലും അധിക്ഷേപിക്കുകയാണെങ്കില്‍ അവരെ പതിന്‍മടങ്ങ് ഞാന്‍ അധിക്ഷേപിക്കും. അതൊരു മുസ്‌ലീം രാജ്യമാണ്. അക്ബര്‍ ലോന്‍ പറഞ്ഞു. കൂടാതെ പാകിസ്ഥാൻ മുദ്രാവാക്യങ്ങൾ ഉയർത്തി പാകിസ്താന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു അക്ബർ. കശ്മീര്‍ അതിര്‍ത്തിയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ത്യാ-പാക് ബന്ധം വഷളായിരിക്കുകയാണെന്നും അത് പരിഹരിക്കാന്‍ സൗഹൃദമാണ് ആവശ്യമെന്നും മുന്‍പ് അക്ബര്‍ പറഞ്ഞിരുന്നു.
Post Your Comments