Latest NewsIndia

25 വര്‍ഷം സിപിഐഎം ഭരിച്ച സംസ്ഥാനം പിടിച്ചെടുത്തതിൽ വലുതല്ല കേരളം: ബിപ്ലബ് കുമാര്‍

20 സീറ്റെങ്കിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി നേടും

അഗർത്തല: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കുമെന്ന വാദവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ബിജെപിയും കോണ്‍ഗ്രസും സിപിഐഎമ്മും ഒന്നുമല്ല ത്രിപുരയിലെ ജനത്തിന്റെ വിഷയം. അവര്‍ വീണ്ടും മോദിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നു. 25 വര്‍ഷം സിപിഐഎം ഭരിച്ച സംസ്ഥാനമാണ് ത്രിപുര. ആ സിപിഐഎമ്മിനെയാണ് ഇവിടെ പുറത്താക്കിയത്. കേരളം അത്രയൊന്നുമില്ലല്ലോ – എന്നായിരുന്നു ബിപ്ലബ് കുമാര്‍ ദേബിന്റെ പ്രസ്താവന.

ഈ തെരഞ്ഞെടുപ്പോടെ ത്രിപുരയില്‍ സിപിഐഎമ്മിന്റെ അടിവേര് ഇളകുമെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു. ‘ത്രിപുരയിലെ സിപിഐഎം ഭരണം അവസാനിപ്പിക്കാമെന്ന് ആരെങ്കിലും കരുതിയതാണോ? നരേന്ദ്ര മോദിയിലൂടെ ത്രിപുര സിപിഎം മുക്തമായി. 20 സീറ്റെങ്കിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി നേടും. അതില്‍ കൂടുതലും നേടാം’ ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button