രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് ശക്തരാകാൻ ഫ്ലിപ്കാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുളള ഫോണ്‍ പേയില്‍ വന്‍ തുക നിക്ഷേപിച്ച് അമേരിക്കന്‍ റീട്ടെയ്ല്‍ കമ്പനിയായ വാള്‍മാര്‍ട്ട്. 763 കോടി രൂപ (111 മില്യണ്‍ ഡോളര്‍)യുടെ നിക്ഷേപമാണ് കമ്പനി നടത്തിയത്. ഗൂഗില്‍ പേ, പേടിഎം എന്നി കമ്പനികളെ ആകും ഈ നിക്ഷേപം ഉപയോഗിച്ച് കമ്പനി നേരിടുക. അതേസമയം വാള്‍മാര്‍ട്ടിന്‍റെ നടപടി വരും നാളുകളിൽ രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് കടുത്ത മത്സരത്തിന്‍റേതാകുമെന്ന സൂചനകൾ നൽകുന്നു. 2015 ലാണ് ബാംഗ്ലൂര്‍ ആസ്ഥാനമായ ഫോണ്‍ പേയെ ഫ്ലിപ്കാര്‍ട്ട് ഏറ്റെടുത്തത്.
Post Your Comments