തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ഥിയാകുന്ന വിഷയത്തില്‍ രാഹുല്‍ ഗാന്ധി അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് പിസി ചാക്കോ വ്യക്തമാക്കി.കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പക്വമായല്ല നടന്നത്. ഗ്രൂപ്പുകള്‍ സീറ്റുകള്‍ വീതം വെക്കുകയാണ് ചെയ്തത്. കഴിഞ്ഞ കുറെക്കാലമായി പാര്‍ട്ടി സ്ഥാനങ്ങളായാലും തെരഞ്ഞടപ്പ് സ്ഥാനാര്‍ത്ഥികളായാലും ഇത്തരത്തിലാണ് നടക്കുന്നത്. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഗ്രൂപ്പ് താത്പര്യത്തിനപ്പുറം ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേളത്തില്‍ നിന്ന് മാത്രമല്ല മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സ്ഥാനാര്‍ഥിയാകാന്‍ രാഹുലിന് ക്ഷണമുണ്ട്. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ആണ് ഈ ആവശ്യം ആദ്യം മുന്നോട്ടുവെച്ചത്. രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാകാന്‍ വിവിധ സംസ്ഥാനങ്ങള്‍ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തിന്റെ ഭാഗമായാണ്. എന്നാല്‍ എവിടെ മത്സരിക്കുമെന്ന് രാഹുലിന്റെ അഭിപ്രായം വരുന്നത് കാത്തിരിക്കാമെന്നും പിസി ചാക്കോ പറഞ്ഞു. അതേസമയം പിസി ചാക്കോയുടെ പ്രതികരണത്തോടെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നേരത്തേ കെ.പി.സി.സി അധ്യക്ഷന്‍ മല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് രാവിലെ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനം റദദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് സമതി യോഗത്തിന് ശേഷമേ മാധ്യമങ്ങളെ കാണൂ എന്നാണ് വിവരം.
ഇന്നലെയും രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്രനേതൃത്വം തയാറായിരുന്നില്ല. മല്‍സരിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണമുണ്ടെന്നും രാഹുല്‍ ഗാന്ധി ഉചിതമായ തീരുമാനമെടുക്കുമെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സൂര്‍ജേവാല പറഞ്ഞു. അതേസമയം വയനാട്ടില്‍ ഡിസിസി മുന്നൊരുക്കള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ നേതൃയോഗം തുടങ്ങി.
Post Your Comments