കാക്കനാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചതിന് ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്. തൃപ്പൂണിത്തുറയിലെ പ്രചാരണത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനൊപ്പം അഭിനന്ദന്റെ ചിത്രം കൂടി ചേര്‍ത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. കലക്ടര്‍ മുഹമ്മദ് സഫിറുല്ലയാണ് ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവിട്ടത്. ബിജെപി തൃപ്പൂണിത്തുറ 28ാം ബൂത്ത് കമ്മിറ്റിയുടെ പ്രചാരണ ബോര്‍ഡ് കലക്ടറുടെ പ്രത്യേക സ്‌ക്വാഡ് സ്ഥലത്തെത്തി എടുത്തു മാറ്റി.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ‘സി വിജില്‍’ ആപ്പിലൂടെയാണ് ഇതു സംബന്ധിച്ച പരാതി ലഭിച്ചത്. കലക്ടറുടെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ കെ.ജി.തിലകന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് സ്ഥലത്തെത്തി പരാതി ശരിയാണെന്നുറപ്പിച്ചു. അഭിനന്ദന്റേതുള്‍പ്പെടെ യുദ്ധമുന്നണിയിലുള്ള ആരുടെയും ചിത്രങ്ങള്‍ പ്രചാരണത്തിനു ഉപയോഗിക്കരുതെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കലക്ടര്‍ തൃപ്പൂണിത്തുറ സിഐക്ക് കത്തു നല്‍കിയത്.
രാഷ്ട്രീയപാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളായ ഫെയിസ്ബുക്കിലും ട്വിറ്ററിലും ഇത്തരം ചിത്രങ്ങള്‍ നീക്കം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങള്‍ ഫില്‍റ്റര്‍ ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.
Post Your Comments