![](/wp-content/uploads/2019/01/vote-1.jpg)
വയനാട്: പൊതു തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡുകള്‍ പ്രവര്‍ത്തനം ശക്തമാക്കി. പെരുമാറ്റച്ചട്ട ലംഘനം നടത്തി പൊതു ഇടങ്ങളില്‍ പതിച്ച 550 പ്രചരണ സാമഗ്രികള്‍ കൂടി സ്ക്വാഡ് നീക്കം ചെയ്തു. വെള്ളി,ശനി ദിവസങ്ങളിലായി ജില്ലയിലുടനീളം നടത്തിയ പരിശോധനയിലാണ് ഇത്രയും പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തത്. 534 പോസ്റ്ററുകള്‍, 16 ബാനറുകള്‍ എന്നിവയാണ് നീക്കം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ 813 പ്രചാരണ സാമഗ്രികള്‍ സ്ക്വാഡ് നീക്കം ചെയ്തിരുന്നു. ഇതോടെ മാതൃകാപെരുമാറ്റ ചട്ടം നിലവില്‍ വന്നതിനുശേഷം സ്ക്വാഡിന്റെ നേതൃത്വത്തില്‍ 1363 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. മൂന്ന് താലൂക്കുകളിലും ഓരോ സ്ക്വാഡുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അവശ്യാനുസരണം സ്ക്വഡുകളുടെ എണ്ണം കൂട്ടാനും ജില്ലാ ഭരണകൂടത്തിന് പദ്ധതിയുണ്ട്.
Post Your Comments