![](/wp-content/uploads/2019/03/ansi.jpg)
ന്യൂസിലൻഡിൽ ഭീകരാക്രമണത്തിൽ മരിച്ച കൊടുങ്ങല്ലൂർ സ്വദേശി അൻസി ബാവയുടെ ഭൗതിക ശരീരം 25ന് പുലർച്ചെ 3.05 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കും. 24ന് ക്രൈസ്റ്റ് ചർച്ച് വിമാനത്താവളത്തിൽ നിന്നും ദുബായ് വഴി എമിറേറ്റ്സ് വിമാനത്തിലാണ് കൊച്ചിയിലെത്തുക. നോർക്കയുടെ എമർജൻസി ആംബുലൻസ് സേവനം മുഖേന ഭൗതിക ശരീരം കൊടുങ്ങല്ലൂരിലെ വീട്ടിലെത്തിക്കുന്നതിനുളള നടപടി സ്വീകരിച്ചതായി നോർക്ക റൂട്ട്സ് അധികൃതർ അറിയിച്ചു.
Post Your Comments