ന്യൂഡല്‍ഹി: രാജ്യത്തിന്റെ നാവികസേന മേധാവിയായി പുതയ വ്യക്തിത്വം. വൈസ് അഡ്മിറല്‍ കരംഭീര്‍ സിംഗാണ് ഇന്ത്യയുടെ നാവികസേന മേധാവി സ്ഥാനമേല്‍ക്കുന്നതിനായി ഒരുങ്ങുന്നത്. ഡ്മിറല്‍ സുനില്‍ ലാംബയുടെ പിന്‍ഗാമിയായാണ് കരംഭീര്‍ സിംഗ് നാവികസേനയില്‍ തല്‍സ്ഥാനത്തെത്തുന്നത്. ഇപ്പോള്‍ ചുമതല വഹിക്കുന്ന സുനില്‍ ലാംബ . മേയ് 31ന് സ്ഥാനമൊഴിയും.
ശാഖപട്ടണത്തെ ഈസ്റ്റേണ്‍ നാവിക കമാന്‍ഡില്‍ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫാണ് കരംഭീര്‍ സിംഗ്. മികച്ച സേവനത്തിന് അതിവിശിഷ്ട സേവാമെഡലും പരമ വിശിഷ്ട സേവാ മെഡലും അടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഐസിജിഎസ് ചന്ദ്ബിബി, ഐഎന്‍എസ് വിദ്യാദുര്‍ഗ്, ഐഎന്‍എസ് റാണ, ഐഎന്‍എസ് ഡല്‍ഹി തുടങ്ങിയ കപ്പലുകളിലെ നാവിക ഉദ്യോഗസ്ഥനായിരുന്നു.
Post Your Comments