ഭോപ്പാല്‍: പ്രിയങ്ക ഗാന്ധിയോടുള്ള ആരാധന വെളിവാക്കി ബിജെപി നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ വ്യക്തിത്വത്തെ അഭിനന്ദിച്ച ബാബുലാല്‍ ഗൗര്‍ അവര്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രതിബിംബമാണെന്നും പറഞ്ഞു.
പ്രിയങ്കയുടെ തെരഞ്ഞെടുപ്പു പ്രചരണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ‘നെഹ്‌റു കുടുംബത്തോട് ആളുകള്‍ക്ക് പ്രത്യേക താല്‍പര്യമുണ്ട്. പ്രത്യേകിച്ച് ഇന്ദിരാ ഗാന്ധിയോട്. ഇന്ദിരാഗാന്ധിയുടെ അതേ രൂപമാണ് പ്രിയങ്കയ്ക്കെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്ക പ്രചരണം നടത്തിയ മേഖലകളിലെല്ലാം കോണ്‍ഗ്രസിനു നേട്ടമുണ്ടാകുമെന്നും ബാബുലാല്‍ പറഞ്ഞു. ‘ എല്ലായിടത്തുമില്ല. പക്ഷേ പ്രിയങ്കാ പ്രചരണം നടത്തുന്ന മേഖലകളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കും. അവര്‍ എവിടെയൊക്കെ പോകുന്നുണ്ടോ അവിടെയൊക്കെ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കും. പക്ഷേ രാജ്യമെമ്പാടും ആ നേട്ടമുണ്ടാവില്ല.
അവരുടെ വ്യക്തിത്വത്തില്‍ ആകര്‍ഷിക്കപ്പെട്ടാണ് അവരെ കാണാന്‍ ആളുകള്‍ കൂടുന്നത്. ഈ വന്‍ ആള്‍ക്കൂട്ടം പോസിറ്റീവായ സന്ദേശമാണ് നല്‍കുന്നത്. അത് തെരഞ്ഞെടുപ്പ് നേട്ടമായി മാറുമെന്നും ബാബുലാല്‍ ഗൗര്‍ പറഞ്ഞു.
Post Your Comments