KeralaLatest News

മുനമ്പം മനുഷ്യക്കടത്ത് ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി : മുനമ്പം മനുഷ്യക്കടത്തിൽ ഇന്നലെ പിടിയിലായ ആറു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.കേസിലെ മുഖ്യപ്രതി സെല്‍വന്‍, സ്റ്റീഫന്‍ രാജ്, അജിത്, വിജയ്, ഇളയരാജ, അറുമുഖന്‍ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി.ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് നടപടി. മുഖ്യപ്രതി സെൽവൻ അടക്കം ആറു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പോലീസിന്റെ അന്വേഷണം പരിതാപകരമാണെന്ന് കോടതി പറഞ്ഞു. പ്രഥമദൃഷ്ട്യാ മനുഷ്യക്കടത്തിന്റെ ഘടകങ്ങളുണ്ടായിട്ടും കേസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നു കോടതി പറഞ്ഞു.ഇതുവരെ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നു കോടതി വാദത്തിനിടെ പരാമർശിച്ചു. എന്നാൽ ആളുകളെ കൊണ്ടുപോയതിൽ ദുരുദ്ദേശ്യമില്ലെന്നു കണ്ടാണ് വകുപ്പ് ഉൾപ്പെടുത്താത്തതെന്നും റിവ്യൂ മീറ്റിങിനു ശേഷം ആവശ്യമെങ്കിൽ ഉൾപ്പെടുത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ഓസ്‌ട്രേലിയയിലേക്ക് പോയവർ എവിടെയെത്തിയെന്ന് അറിയില്ല. ബന്ധുക്കളെ അവർ ഫോണിൽ പോലും വിളിക്കുന്നില്ല. പ്രഥമദൃഷ്ട്യാ ചൂഷണം ഉണ്ട്. മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്ത് പണം വാങ്ങി ആളുകളെ കടത്തുകയായിരുന്നു. മനുഷ്യക്കടത്ത് ആണെന്നു കരുതാൻ ഇതൊക്കെ മതിയെന്ന് കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button