KeralaLatest NewsIndia

കാർഗോ ജീവനക്കാരുടെ അശ്രദ്ധ :ശ്രീലങ്കയില്‍ എത്തിച്ച മലയാളിയുടെ മൃതദേഹം ഇന്ന് തിരിച്ചെത്തിക്കും

അന്ത്യ കർമ്മങ്ങൾക്കായി പെട്ടി തുറന്നപ്പോഴാണ് മൃതദേഹം സ്ത്രീയുടേതാണെന്നു മനസ്സിലായത്.

കൊച്ചി: കാര്‍ഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് മാറി ശ്രീലങ്കയില്‍ എത്തിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം ഇന്ന് തിരികെ നാട്ടിലെത്തിക്കും. പത്തനംതിട്ടയില്‍ എത്തിച്ച ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹം തിരിച്ചയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോന്നി കുമ്മണ്ണൂര്‍ സ്വദേശി ഈട്ടിവീട്ടില്‍ റഫീഖിന്‍റെ മൃതദേഹമാണ് പെട്ടി മാറി സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ശ്രീലങ്കയിലെത്തിച്ചത്. അന്ത്യ കർമ്മങ്ങൾക്കായി പെട്ടി തുറന്നപ്പോഴാണ് മൃതദേഹം സ്ത്രീയുടേതാണെന്നു മനസ്സിലായത്.

ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹം ആണ് പകരം പത്തനംതിട്ടയിൽ എത്തിച്ചത്.തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് റഫീഖിന്‍റെ മൃതദേഹം എത്തിക്കുക. സൗദി അറേബ്യയില്‍ വച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്ന് ഫെബ്രുവരി 27 നാണ് റഫീഖ് മരിച്ചത്.അബഹാ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ വെച്ച്‌ പെട്ടി മാറിപ്പോവുകയായിരുന്നു.

shortlink

Post Your Comments


Back to top button