ബെയ്‌ജിങ് : കെമിക്കല്‍ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ചൈനയിലെ യാങ‌്ചെങ‌്, ജിയാങ‌്സു മേഖലയിലെ കീടനാശിനി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റ‌് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 47ആയി. 88 പേരെ രക്ഷപ്പെടുത്തി. 90 പേര്‍ക്ക‌് പരിക്കേറ്റു. അടുത്തുള്ള 16 സ്ഥാപനങ്ങളെ സ‌്ഫോടനം ബാധിച്ചു. വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികള്‍ക്കു പരിക്കേറ്റു.
176 അഗ്നിശമന വാഹനങ്ങളും 928 രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട് . സമീപവാസികളെ സുരക്ഷിത സ്ഥാനത്തേക്ക‌് മാറ്റി. സംഭവത്തില്‍ വിപുലമായ അന്വേഷണം പ്രഖ്യാപിച്ചതായും അന്തരീക്ഷ മലിനീകരണം തടയുന്നതിനായി നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു.
Post Your Comments