ന്യൂഡല്‍ഹി: പുല്‍വാമ പോലെയുള്ള ഭീകരാക്രമണങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും, അതിന്റെ പേരില്‍ പാകിസ്ഥാനെ തെറ്റുകാരാക്കുന്നത് ശരിയല്ലെന്നുമുള്ള വിവാദ പ്രസ്താവനയുമായി കൊണ്ഗ്രസ്സ് നേതാവ് സാം പിട്രോഡ. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവായ സാം പിട്രോഡ രാഹുല്‍ ഗാന്ധിയുടെ ഏറ്റവും വലിയ അടുപ്പക്കാരനുമാണ്. ”ആക്രമണങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. മുംബൈയിലും ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്. എന്ന് കരുതി അന്ന് ഇതുപോലെ യുദ്ധവിമാനങ്ങള്‍ അയക്കുകയല്ല ചെയ്തത്’.
‘ലോകത്തോട് ഈ രീതിയിലല്ല ഇടപെടേണ്ടത്. ഏതെങ്കിലും കുറച്ച് തീവ്രവാദികളുടെ പേരില്‍ പാകിസ്ഥാനെ ശിക്ഷിക്കുന്നത് ശരിയല്ല. മുംബൈ ഭീകരാക്രമണത്തില്‍ എട്ട് തീവ്രവാദികള്‍ ഇവിടെ വന്ന് എന്തൊക്കയോ ചെയ്തു. എന്ന് കരുതി പാകിസ്ഥാന് മേല്‍ കയറുകയല്ല വേണ്ടത്. ഇന്ത്യന്‍ വ്യോമസേന 300 പേരെ കൊന്നുവെന്നാണ് പറയുന്നത്. പക്ഷേ ഇതില്‍ നിങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ തരാന്‍ സാധിക്കുമോ? ജെയ്ഷ് ഇ മുഹമ്മദിന്റെ ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമാണ്.
ആരെങ്കിലും നടത്തുന്ന ആക്രമണങ്ങള്‍ക്ക് പാകിസ്ഥാനെ കുറ്റം പറയേണ്ടതിന്റെ ആവശ്യമെന്താണെന്നും”സാം പിട്രോഡ ചോദിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനത്ത് മന്‍മോഹന്‍ സിംഗ് ആയിരുന്നെങ്കില്‍ ഇത്ര പെട്ടന്ന് നടപടി കൈക്കൊള്ളുമായിരുന്നോ എന്ന ചോദ്യത്തിന്, മന്‍മോഹന്‍ സിംഗ് രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളായിരുന്നുവെന്നായിരുന്നു മറുപടി. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Post Your Comments