ന്യൂഡല്‍ഹി: പ്രതിപക്ഷം വീണ്ടും വീണ്ടും സേനയെ അപമാനിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.പുല്‍വാമ പോലെയുള്ള ഭീകരാക്രമണങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും, അതിന്റെ പേരില്‍ പാകിസ്ഥാനെ തെറ്റുകാരാക്കുന്നത് ശരിയല്ലെന്നുമുള്ള സാം പിട്രോഡ വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Opposition insults our forces time and again.
I appeal to my fellow Indians- question Opposition leaders on their statements.
Tell them- 130 crore Indians will not forgive or forget the Opposition for their antics.
India stands firmly with our forces. #JantaMaafNahiKaregi https://t.co/rwpFKMMeHY
— Chowkidar Narendra Modi (@narendramodi) March 22, 2019
പ്രതിപക്ഷം വീണ്ടും വീണ്ടും ഇന്ത്യന്‍ സേനയെ അപമാനിക്കുകയാണ്. ഇന്ത്യന്‍ ജനത ഇത്തരം പ്രസ്താവനകള്‍ ചോദ്യം ചെയ്യണം. 130 കോടി ജനങ്ങള്‍ പ്രതിപക്ഷത്തിന്റെ ഇത്തരം പരാമര്‍ശങ്ങള്‍ പൊറുക്കുകയില്ല. ഇന്ത്യന്‍ സേനയ്‌ക്കൊപ്പം നിലകൊള്ളുന്നു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.ഇന്ത്യന്‍ വ്യോമസേന 300 പേരെ കൊന്നുവെന്നാണ് പറയുന്നത്. പക്ഷേ ഇതില്‍ നിങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ തരാന്‍ സാധിക്കുമോ? ജെയ്ഷ് ഇ മുഹമ്മദിന്റെ ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമാണ്.
ആരെങ്കിലും നടത്തുന്ന ആക്രമണങ്ങള്‍ക്ക് പാകിസ്ഥാനെ കുറ്റം പറയേണ്ടതിന്റെ ആവശ്യമെന്താണെന്നുമായിരുന്നു സാം പിട്രോഡയുടെ വിവാദ പരാമര്‍ശം. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രണത്തെ പരാമര്‍ശിച്ചായിരുന്നു സാം പിട്രോഡയുടെ വിമര്‍ശനം.
Sam Pitroda,Indian Overseas Congress Chief on #airstrike: I would like to know more as I have read in New York Times &other newspapers, what did we really attack, we really killed 300 people? pic.twitter.com/oRacba2jtE
— ANI (@ANI) March 22, 2019
Post Your Comments