ശ്രീനഗര്‍: തുടര്‍ച്ചയായി അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന വെടിനിറുത്തല്‍ കരാര്‍ ലംഘനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ജമ്മുകശ്മീര്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 2 ഓഫീസര്‍മാരടക്കം 12 പാക് സൈനികരെ സൈന്യം വധിച്ചു. 22 പാക് സൈനികര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ സ്ഥിരീകരിച്ചു.അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വ്യഴാഴ്ച രണ്ട് ജില്ലകളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇതില്‍ രജൗരി ജില്ലയിലുണ്ടായ വെടിവെയ്പ്പില്‍ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.
രജൗരി ജില്ലയിലെ സുന്ദര്‍ബനി, നൗഷേര എന്നീ മേഖലയില്‍ പാകിസ്ഥാന്‍ കനത്ത ഷെല്ലാക്രമണവും നടത്തിയിരുന്നു.ജമ്മുകശ്മീരിലെ സുന്ദര്‍ബനി മേഖലയ്ക്ക് സമീപമുള്ള പാകിസ്ഥാന്‍ ആര്‍മി ബ്രിഗേഡ് ആസ്ഥാനത്ത് 12 ശവപ്പെട്ടികള്‍ കണ്ടതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. മൃതദേഹങ്ങള്‍ പാകിസ്ഥാന്റെ രണ്ട് എംഐ 17 ഹെലികോപ്ടറുകളിലായി സുന്ദര്‍ബനി മേഖലയില്‍ നിന്നും റാവല്‍പിണ്ടിയിലേയ്ക്ക് കൊണ്ടുപോയതായും അധികൃതര്‍ സ്ഥിരീകരിച്ചു.
Post Your Comments