എല്ലാവരും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. ഇടയ്ക്കിടെ പോസ്റ്റുകള്‍ ഇടാറുമുണ്ട്. നിങ്ങള്‍ എപ്പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാലും ആദ്യം ലൈക്കോ കമന്റോ ഇടുന്ന ചില സുഹൃത്തുക്കള്‍ നമുക്കുണ്ടാകാറുണ്ട്. ഇങ്ങനെ ഊണിലും ഉറക്കത്തിലും ഫേസ്ബുക്കും നോക്കി ഇരിക്കുന്നവര്‍. ഇത്തരക്കാര്‍ക്ക് ഫോമോ (fear of missing out) എന്ന പ്രശ്‌നമാകാം. ജീവിതത്തിലുണ്ടാകുന്ന ഒറ്റപ്പെടലാണ് ഫോമോയുടെ കാരണം.
ഒറ്റപ്പെടലുകളില്‍ നിന്ന് രക്ഷ നേടാനാണ് ഇവര്‍ എഫ്ബിയില്‍ തന്നെ അഹോരാത്രം കുത്തിയിരിക്കുന്നത്. താന്‍ ഓണ്‍ലൈനല്ലാതിരുന്നാല്‍ ആ നേരത്ത് മറ്റുള്ളവരവിടെ അടിച്ചുപൊളിക്കുന്നുണ്ടാവും, പല കാര്യങ്ങളും അവിടെ നടന്നേക്കും, അതിലൊക്കെ താന്‍ ഭാഗമല്ലാതെ പോയേക്കാം എന്ന ഭീതിയാണ് ഫോമോയുടെ ലക്ഷണം. ഇത്തരക്കാരുടെ ശ്രദ്ധ എപ്പോഴും ഫോണിലായിരിക്കും. നിത്യജീവിതത്തില്‍ നിന്നു വലിയ സംതൃപ്തി കിട്ടാത്തവര്‍ക്കും ആഗ്രഹങ്ങള്‍ പലതും നടക്കാതെ പോയവര്‍ക്കും ഫോമോയ്ക്ക് സാധ്യത കൂടുതലാണ്.
Post Your Comments