അന്നനാള കാന്‍സറിന് ചൂട് ചായയോ ? ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നവത്. ചൂട് ചായ കപ്പിലെടുത്ത് ഊതിയൂതി കുടിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. ഇനി അത്ര രസം പിടിച്ച് ചായ അകത്താക്കേണ്ട എന്നാണ് റിപ്പോര്‍ട്ട്. ചൂട് ചായ ചൂടോടെ അകത്തേക്കെത്തിയാല്‍ അന്നനാളത്തില്‍ അര്‍ബുദം ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണ് എന്നാണ് ഗവേഷണ ഫലങ്ങള്‍ പറയുന്നത്.
40 നും 75 നും ഇടയില്‍ പ്രായമുള്ള 50,045 ആളുകളെയാണ് പഠന വിധേയമാക്കിയത്. പത്ത് വര്‍ഷത്തോളം ഇവരെ നിരീക്ഷിച്ചു. 317 പുതിയ കേസുകളാണ് കണ്ടെത്തിയത്. 60 ഡിഗ്രിയില്‍ കുറഞ്ഞ ചൂടില്‍ 700 മില്ലി ചായ ദിവസവും അകത്താക്കുന്നവര്‍ക്ക് അതേ അളവിലെ ചായ അതിലും കൂടിയ ചൂടില്‍ കുടിക്കുന്നവരെ അപേക്ഷിച്ച് ക്യാന്‍സര്‍ സാധ്യത കുറവാണ്. 60 ഡിഗ്രി ചൂടിന് മുകളില്‍ ചായ അകത്താക്കുന്നവര്‍ക്ക് അന്നനാള ക്യാന്‍സര്‍ വരാന്‍ 90 ശതമാനത്തിലേറെ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
Post Your Comments