ലണ്ടന്‍: ഇപ്പോഴുള്ള ബ്രെക്‌സിറ്റ് ധാരണ ബ്രിട്ടീഷ് എംപിമാര്‍ അംഗീകരിച്ചാല്‍ മേയ് 22-ന് ബ്രക്‌സിറ്റ് നടക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍. എന്നാല്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ 12-ന് ബ്രിട്ടന്‍ പുറത്തേക്ക് എന്നാണ് തീരുമാനം. ധാരണ രണ്ട് തവണ എംപിമാര്‍ തിരസ്‌കരിച്ചിരുന്നു. അടുത്തയാഴ്ച ധാരണയില്‍ മൂന്നാം തവണ വോട്ടെടുപ്പ് നടക്കും. മേയ് 23-നാണ് യൂറോപ്യന്‍ യൂണിയനില്‍ തെരഞ്ഞെടുപ്പ്. അതില്‍ പങ്കെടുക്കില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചിരുന്നു. ബ്രിട്ടന്‍ പങ്കെടുക്കുന്നതിനോട് യൂറോപ്യന്‍ യൂണിയനും താല്‍പര്യമില്ല.
മേയ് 22ന് ബ്രെക്‌സിറ്റ് എന്ന് തീരുമാനിച്ചത് അതിന്റെ അടിസ്ഥാനത്തിലാണ്. അന്തിമതീരുമാനമെടുക്കാന്‍ ബ്രിട്ടന് ഏപ്രില്‍ 12 വരെ സമയമുണ്ട്. ബ്രെക്‌സിറ്റ് വേണ്ടെന്നുവയ്ക്കാനുള്ള സ്വാതന്ത്ര്യമടക്കം നല്‍കിയിരിക്കുന്നു എന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പ്രധാനമന്ത്രി തെരേസ മേയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് മാര്‍ച്ച് 29 എന്ന തീയതി നീട്ടിയത്. വ്യവസ്ഥകളോടെയാണ് യൂറോപ്യന്‍ യൂണിയന്‍ തീയതി നീട്ടാന്‍ അനുമതി നല്‍കിയത്. തെരേസ മേ തയ്യാറാക്കിയ ധാരണ എംപിമാര്‍ അംഗീകരിച്ചാല്‍ മേയ് 22 വരെ ബ്രക്‌സിറ്റ് നീളും. അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ 12 ന് ബ്രിട്ടന്‍ ധാരണയില്ലാതെ പുറത്താകും. ബ്രെക്‌സിറ്റ് വേണ്ടെന്നുവയ്ക്കണം എന്നാവശ്യപ്പെട്ട് 20 ലക്ഷം പേര്‍ ഒപ്പിട്ട പെറ്റീഷന്‍ പക്ഷേ തെരേസ മേ തള്ളിക്കളഞ്ഞു. തീയതി ഇനിയും നീട്ടാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്.
Post Your Comments