ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ഒന്നാണ് ട്രോളുകള്‍. തമാശയ്ക്കായാലും കാര്യത്തിനായാലും ട്രോളുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട് നമ്മുടെ ജീവിതത്തില്‍. മലയാള സാഹിത്യ പാഠത്തില്‍ വിദ്യാര്‍ത്ഥി രാമായണത്തെ കുറിച്ച് എഴുതിയതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എഴുതിയതിങ്ങനെ…
രാവണന്‍, സീതയെ പ്രണയിച്ചവന്‍, അശോക വനത്തില്‍ നിന്നും സീതയെ കിട്ടിയിട്ടും ഒരു നോട്ടം കൊണ്ടുപോലും വേദനിപ്പിക്കാത്തവന്‍.
രാവണന് രാമനോടുള്ള പ്രണയത്തേക്കാള്‍ സീതയോടുള്ള വൈരാഗ്യം ആയിരുന്നു രാവണന്റെ മനസില്‍. ഒരു പക്ഷെ, രാമന്റെ സ്ഥാനത്ത് രാവണന്‍ ആയിരുന്നു എങ്കില്‍ സീതയുടെ ചാരിത്രത്തില്‍ സംശയിച്ചവരുടെ തല കൊയ്‌തെനെ.
വാനര സംഘത്തിന് ഒപ്പം വന്നവന്‍ ആയിരുന്നു gangster, രാവണന്‍ monster ആണ്. പത്ത് തലയില്‍ ബുദ്ധിയും അതിനുള്ള ശക്തിയും ഉള്ള അറുമുഖന്‍ ആണ് അവന്‍ (രാവണന്‍).
മകന്‍ മേഘനാഥന്റെ മരണത്തോടെ രാവണന്‍ തളര്‍ന്ന് പോയി, മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജനത്തേക്കാള്‍ ഭയാനകം ആയിരുന്നു.
എന്തൊക്കെ പറഞ്ഞാലും രാവണന്‍ ശിവന്റെ കട്ട ആരാധകന്‍ ആയിരുന്നു. ശിവേട്ടന്‍ പറഞ്ഞാല്‍ അവന്‍ അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല. ഏതെങ്കിലും പത്ത് പേരെ തല്ലി രാജാവ് ആയവന്‍ അല്ല രാവണന്‍, അവന്‍ തല്ലിയ പത്ത് പേരും രാജാക്കന്മാര്‍ ആയിരുന്നു ( ഇന്ദ്രന്‍, കാലന്‍, കുബേരന്‍ etc).
ലങ്കയുടെ ഒരു വശത്ത് കടലും മറുവശത്ത് രാവണനും ആയിരുന്നു. ഹി എസ് ദി ഡോണ്‍ ഓഫ് ലങ്ക. ഭീരുക്കള്‍ ആയിരം തവണ മരിക്കും, പക്ഷെ ധീരന്റെ മരണം ഒരിക്കല്‍ മാത്രം, അതുകൊണ്ട് രാവണന്റെ ജീവിതം ഒരു പാഴ്ചിലവായിരുന്നില്ല.
Post Your Comments