
ദമ്മാം: സൗദിക്ക് ആഘോഷമായി ഷർഖിയ്യ സീസൺ ഉത്സവം. സൗദി ടൂറിസം വകുപ്പും ജനറൽ എൻറർടൈൻമെന്റ് അതോറിറ്റിയും സംയുക്തമായി നടത്തുന്ന ‘ഷർഖിയ്യ സീസൺ’ നാടിന്റെ ആവേശമായി മാറുകയാണ്. 80 ലധികം പരിപാടികൾ വിവിധ നഗരങ്ങളിൽ നടക്കുമ്പോൾ വിദൂര ദിക്കിൽ നിന്നടക്കമെത്തുന്ന സ്വദേശികളും പ്രവാസികളും ഒരുപോലെ ആസ്വദിക്കുകയാണ്. രാജ്യത്ത് നടക്കാനിരിക്കുന്ന 11 ഉത്സവങ്ങളുടെ ഉദയമാണ് കിഴക്കൻ പ്രവിശ്യയിലെ ‘ഷർഖിയ്യ സീസൺ’.
കൂടാതെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഷർഖിയ്യ സീസണിന്റെ വിവിധ പരിപാടികളുടെ ‘പ്രൊമോ’ കണ്ടതോടെ തന്നെ സ്വദേശികളും വിദേശികളും ഉത്സവത്തെ വരവേൽക്കാനൊരുങ്ങിക്കഴിഞ്ഞിരുന്നു. മാത്രമല്ല വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകൾ ഒഴുകിയെത്തിയത് ഉത്സവത്തിന്ന് മാറ്റുകൂട്ടി. ഫെസ്റ്റിവൽ തുടങ്ങിയതോടെ കിങ് ഫഹദ് ഇറർനാഷണൽ എയർപോർട്ടിലൂടെ യാത്രക്കാരുടെ എണ്ണം വർധിച്ചതായി എയർപോർട്ട് അധികൃതർ
Post Your Comments