കൊച്ചി : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ എറണാകുളം- അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിനെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതിഷേധവുമായി വൈദികർ രംഗത്ത്.സഭയിലെ വ്യാജരേഖാ വിവാദത്തിൽ ബിഷപ്പിനെ പ്രതിയാക്കിയതിൽ ഗൂഢാലോചനയെന്ന് വൈദികർ ആരോപിച്ചു.
എറണാകുളം അങ്കമാലി രൂപതയിലെ വൈദിക സമിതി യോഗം വൈകിട്ട് നാലിന്.വൈദികരുടെ ആവശ്യപ്രകാരമാണ് അഡ്മിനിസ്ട്രേറ്റർ യോഗം വിളിച്ചത്. പരാതിക്കാരനായ ഫാദർ ജോബിയെ പുറത്താക്കണമെന്നും വൈദികർ ആവശ്യപ്പെട്ടു.ഫാ. പോള്‍ തേലക്കാടിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞദിവസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ബാങ്കിടപാട് എന്ന പേരില്‍ തനിക്ക് ലഭിച്ച ചില രേഖകള്‍ ഫാ. പോള്‍ തേലക്കാട് ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിന് കൈമാറുകയായിരുന്നു. രേഖകളുടെ ആധികാരികത വ്യക്തമല്ലെന്നും ചില വൈദികരാണ് ഇത് തന്നെ ഏല്‍പ്പിച്ചതെന്നും പറഞ്ഞാണ് ഫാ. പോള്‍ തേലക്കാട്ട് ഇത് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറിയത്. ജേക്കബ് മനത്തോട്ടം രേഖകള്‍ സിനഡിന് കൈമാറുകയും ചെയ്തു.താന്‍ ബാങ്കിടപാടുകള്‍ നടത്തിയിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പരാതി കൊടുക്കാന്‍ സഭാ നേതൃത്വം തീരുമാനിച്ചത്.
Post Your Comments