കായംകുളം: ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കറ്റാനം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഓര്‍ത്തോഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറി. പോലീസിന്റെ സാന്നിധ്യത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കെ ഓര്‍ത്തഡോക്സ് വിഭാഗം അത് ലംഘിച്ച് പള്ളിയില്‍ അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു.
ചെങ്ങന്നൂര്‍ ഡിവൈഎസ്പിയും ആര്‍ഡിഒയും തങ്ങളുമായി ചര്‍ച്ച നടത്തുന്നതിനിടയിലാണ് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ നിയമ വിരുദ്ധമായി അതിക്രമിച്ച് കയറിയതെന്നും പോലീസ് ഇതിന് ഒത്താശ ചെയ്തെന്നും യാക്കോബായ വിഭാഗം ആരോപിച്ചു. ബുധനാഴ്ച രാവിലെയാണ് ഓര്‍ത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും ഉള്‍പ്പടെ അമ്പതോളം വരുന്ന സംഘം പൂട്ടിയിട്ടിരുന്ന പള്ളിയുടെ ഗേറ്റ് കുത്തിത്തുറന്ന് പള്ളിയുടെ വാതില്‍ തകര്‍ത്തശേഷം അകത്തുകയറിയത്.
Post Your Comments