Latest NewsIndia

പാക് പ്രകോപനത്തിനു മറുപടി ശക്തിയേറിയ സ്നൈപ്പറുകൾ ; ഇന്ത്യൻ സൈന്യം രണ്ടും കൽപ്പിച്ചു തന്നെ

ശ്രീനഗർ : പാക് പ്രകോപനത്തിനു സ്നൈപ്പർ കൊണ്ട് മറുപടി കൊടുത്ത് ഇന്ത്യൻ സൈന്യം. പുൽവാമ ആക്രമണത്തിനു ശേഷം തുടർച്ചയായി പ്രകോപനം തുടരുന്ന പാക് സൈന്യത്തിനെതിരെ ഉപയോഗിക്കാൻ രണ്ട് സ്നൈപ്പർ തോക്കുകളാണ് ഇന്ത്യൻ സൈന്യം വാങ്ങിയത്. നേരത്തെ പാക്കിസ്ഥാൻ സൈന്യം സ്നിപ്പർ തോക്കുകൾ ഉപയോഗിച്ച് നമ്മുടെ സൈനികർക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ട്.

ഇതിന് ശക്തമായ തിരിച്ചടി നൽകാൻ കൂടിയാണ് സ്നൈപ്പർ ഇന്ത്യൻ ആക്രമണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇറ്റാലിയൻ കമ്പനിയായ ബെറേറ്റയുടേയും ഫിൻലാൻഡ് കമ്പനിയായ ലാപ മാഗ്നത്തിന്റെയും തോക്കുകളാണ് ഇന്ത്യൻ സൈന്യം വാങ്ങിയത്. സൈന്യത്തിന്റെ നോർത്തേൺ കമാൻഡ് നേരിട്ടാണ് തോക്ക് വാങ്ങിയത്. കമാൻഡിംഗ് ചീഫിന് ചെലവാക്കാൻ അനുവദനീയമായ തുക ഉപയോഗിച്ചാണ് സ്നൈപ്പറുകൾ വാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button