പനാജി : ഗോവ നിയമസഭയിൽ വിശ്വാസ വോട്ട് നേടി ബിജെപി. ബിജെപി സർക്കാരിന് 20 എംഎൽഎമാരുടെ പിന്തുണ. പ്രമോദ് സാവന്ത് സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസും അവകാശവാദമുന്നയിച്ചിരുന്നു.
ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ വിയോഗ ശേഷം മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്നലെ പുലർച്ചെയാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായും സുധിൻ ധവാലിക്കർ, വിജയ് സർദേശായി എന്നിവർ ഉപമുഖ്യമന്ത്രിമ്മാരായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വിശ്വസ വോട്ടെടുപ്പിൽ ഭൂരിപക്ഷമുണ്ടാകുമെന്ന ആത്മവിശ്വസത്തിലാണ് ബിജെപി.
Post Your Comments