മുസാഫര്‍പുര്‍: ബിഹാറില്‍ വന്‍ തീപുടുത്തം. സംസ്ഥാനത്തെ പ്രധാനപ്പെട്ട ചേരികളിലൊന്നായ മുസാഫര്‍പുരിലാണ് അഗ്നിബാധ ഉണ്ടായത്. അതേസമയം തീ നിയന്ത്രണ വിധേയമാണെന്നാണ് അഗ്നിശമനസേനാ അധികൃതര്‍ നല്കുന്ന വിവരം. ചൊവ്വാഴ്ച രാത്രിയിലാണ് അഗ്നിബാധ ഉണ്ടായത്. അതേസമയം അപകടകാരണം വ്യക്തമല്ല.
മുസാഫുര്പുരിലെ അഹിയാപുരിലെ ചേരിയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ കത്തിനശിച്ചു. തീപിടുത്തത്തില്‍ വലിയ നാശനഷ്ടമുണ്ടായതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം ആളപായം,പരിക്ക് സംബന്ധിച്ച വിവരങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Post Your Comments