മുംബെെ : ജെറ്റ് എയര്‍വേസിന്റെ സേവനങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക്. ആകെ 41 വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തുന്നതില്‍ സാഹചര്യത്തില്‍ ഇതിലെ പെെലറ്റുമാര്‍ക്ക് ഉടന്‍ ശമ്പളക്കുടിശിക തീര്‍ത്ത് നല്‍കിയില്ലെങ്കില്‍ ഈ ഏപ്രില്‍ 1 മുതല്‍ പണിമുടക്കുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. ഇപ്രകാരം ശമ്പളം ലഭിക്കതെ വരുന്നതും കുടിശ്ശിക വരുന്നതും ജീവനക്കാരുടെ മാനസിക നിലയേയും വിമാനത്തിന്റെ സുരക്ഷയേയും ബാധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട സംഘടന സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കത്തും കെെമാറിയിരുന്നു.
കൂടാതെ വിമാനത്തിന്റെ കൂട്ട റദ്ദാക്കലിനെ തുടര്‍ന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു മന്ത്രാലയ സെക്രട്ടറിയോട് ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിച്ച് ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് പെെലറ്റുമാരുടെ സമരവും പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ പെെലറ്റുമാര്‍ പണിമുടക്കിയാല്‍ ഇപ്പോള്‍ ആകപ്പാടെ സര്‍വീസിലുളള 41 വിമാനങ്ങളുടെ സര്‍വ്വീസും നിലക്കുന്ന അവസ്ഥ സംജ്ജാതമാകും.
Post Your Comments