കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പോലീസും ശബരിമല സംരക്ഷണ സമിതിയും നടത്തിയ അക്രമത്തിൽ പോലീസിന്റെ ഉദാസീനത അപലപനീയമെന്ന് ഹൈക്കോടതി. പോലീസിന്റെ അന്വേഷണം പൂര്‍ത്തിയാക്കത്തതിനെതിരെ കോടതി വിമർശിക്കുകയായിരുന്നു.
പോലീസ് അക്രമം നടത്തിയെന്നും വാഹനങ്ങളും ബൈക്കുകളുടെ ഹെല്‍മെറ്റുകളും അടിച്ച് തകര്‍ത്തുവെന്നുമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
അക്രമം നടത്തിയവരിൽ മൂന്ന് പോലീസുകാരെ തിരിച്ചറിഞ്ഞു. ഇവരെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ വിവിധ ബറ്റാലിയനുകളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് ഇവർ. തെരഞ്ഞെടുപ്പായതിനാല്‍ ഇവരെ സ്ഥലം മാറ്റിയിട്ടുണ്ടാവാനും സാധ്യതയുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദം വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ കാര്യശേഷിയുള്ളവരാണോ എന്ന മറുചോദ്യമാണ് ഉന്നയിച്ചത്.
Post Your Comments