Latest NewsKerala

പാറ്റ ഗുളിക വാങ്ങിയാല്‍ ഓഫറുകളുടെ പെരുമഴ : തട്ടിപ്പിന്റെ പുതിയ മുഖം ഇങ്ങനെ

തട്ടിപ്പിന് ഇരയായത് കച്ചവടക്കാര്‍

കുമരകം : പാറ്റ ഗുളിക വാങ്ങിയാല്‍ ഓഫറുകളുടെ പെരുമഴ . തട്ടിപ്പിന്റെ പുതിയ മുഖം ഇങ്ങനെ. കോട്ടയം കുമരകം ഭാഗത്തെ കടകളിലാണ് പുതിയ രീതിയിലുള്ള തട്ടിപ്പിന് കളം ഒരുങ്ങിയത്. കമ്പനിയുടെ സ്റ്റാഫുകളെന്ന് സ്വയം പരിചയപ്പെടുത്തി കടകളിലേയ്ക്ക് സാധനങ്ങള്‍ ഇറക്കാനെന്ന പേരില്‍ കാറില്‍ എത്തിയ നാലംഗ സംഘമാണ് തട്ടിപ്പ് നടത്തിയത്.

കടയിലേക്കു സാധനങ്ങള്‍ വാങ്ങുമ്പോള്‍ പിന്നീട് പ്രമുഖ കമ്പനിയുടെ ഓഫറുകള്‍ ലഭിക്കുമെന്നു പറഞ്ഞ് ഉപയോഗ ശൂന്യമായ സാധനങ്ങള്‍ നല്‍കി പണവും വാങ്ങി മുങ്ങുകയായിരുന്നു. കാറില്‍ എത്തിയ 4 അംഗ സംഘത്തില്‍ 3 പേര്‍ കട ഉടമയുമായി ഓഫറുകളെക്കുറിച്ചു പറയുകയും ഇതു കിട്ടണമെങ്കില്‍ ഇപ്പോള്‍ സാധനങ്ങള്‍ വാങ്ങി കമ്പനിയുടെ ലിസ്റ്റില്‍ ഉള്‍പ്പെടണമെന്നുമായിരുന്നു ആവശ്യം. സംഘം കാറില്‍ നിന്നു 1980 രൂപയുടെ പാറ്റ ഗുളികയുടെ പായ്ക്കറ്റുകള്‍ കട ഉടമയ്ക്കു നല്‍കി. പാറ്റ ഗുളിക വേണ്ടെന്നു കട ഉടമ പറഞ്ഞപ്പോള്‍ കമ്പനിയുടെ ഓഫറുമായി അടുത്ത ദിവസം എത്തുമ്പോള്‍ പാറ്റ ഗുളിക മാറി ഇത്രയും തുകയ്ക്കുള്ള ആവശ്യമുള്ള മറ്റു സാധനങ്ങള്‍ തരാമെന്നായിരുന്നു സംഘം കട ഉടമയോടു പറഞ്ഞത്.

2 ദിവസം കഴിഞ്ഞിട്ടും ഇവരെ കാണാതെ വന്നതിനെത്തുടര്‍ന്നു ബില്ലില്‍ ഉണ്ടായിരുന്ന മൊബൈല്‍ നമ്പറില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. വെച്ചൂര്‍,കുമരകം മേഖലയിലെ അനവധി കടകളില്‍ സംഘം ഈ രീതിയില്‍ തട്ടിപ്പ് നടത്തിയതായാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button