തിരുവനന്തപുരം: വടകരയില്‍ ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് നടക്കാന്‍ പോകുന്നതെന്ന് കെ മുരളീധരൻ എംഎല്‍എ. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും താന്‍ ഏറ്റെടുക്കുമെന്നും വടകരയില്‍ സ്ഥാനാര്‍ഥിയാകാന്‍ കഴിയുമോ എന്ന് നേതൃത്വം ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തതിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍. സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരേ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പോരാട്ടം താനും തുടരുമെന്നും എതിരാളി ആരെന്ന് നോക്കി കോണ്‍ഗ്രസുകാര്‍ മത്സര രംഗത്തിറങ്ങാറില്ലെന്നും ആശയപരമായ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന്റെ പി ജയരാജനെതിരെ മത്സരിക്കുന്നത് ശക്തനായ നേതാവായിരിക്കണമെന്ന പൊതു ആവശ്യം മാനിച്ചാണ് ഇന്നലെ കെപിസിസി അധ്യക്ഷൻ മുരളീധരനോട് മത്സരിക്കാൻ തയ്യാറാണോ എന്ന് ചോദിച്ചത്. ഇന്നലെ സന്നധത അറിയിച്ചിരുന്നില്ല. ഇന്ന് മത്സരിക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
Post Your Comments