ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെറ്റുകള്‍ക്ക് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വന്തം തെറ്റുകള്‍ക്ക് കോണ്‍ഗ്രസിനെ പഴി പറയുന്നതാണ് മോദിയുടെ ഇപ്പോഴത്തെ ശീലമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി പറഞ്ഞു. എന്തിനാണ് മോഡി സര്‍ക്കാരിന്റെ ഭരണകാലത്ത് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യെച്ചൂരി ചോദിച്ചു. രാജ്യത്തിന്റെ ഖേദകരമായ അവസ്ഥയുടെ കുറ്റം കോണ്‍ഗ്രസിന്റെ വാതില്‍പ്പടിയില്‍ കൊണ്ടിടുന്നത് പ്രധാനമന്ത്രിയുടെ ശീലമായിട്ടുണ്ടെന്നും യെച്ചൂരി ആരോപിച്ചു.
രാജ്യത്തിലെ മുഴുവന്‍ ദേശീയ സ്വത്തുക്കള്‍ മോഡി സ്വകാര്യവല്‍ക്കരിക്കുകയും കോര്‍പ്പറേറ്റ് കൂട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു.അഞ്ച് വര്‍ഷം ഭരിച്ചു കഴിഞ്ഞിട്ടും തന്റെ തെറ്റുകളില്‍ നിന്ന് ഒളിച്ചോടാന്‍ മുന്‍ഗാമികളുടെ പിന്നിലൊളിക്കാനാണ് മോഡി ശ്രമിക്കുന്നത്.ജ്യത്തിന്റെ ഖേദകരമായ അവസ്ഥയുടെ കുറ്റം കോണ്‍ഗ്രസിന്റെ വാതില്‍പ്പടിയില്‍ കൊണ്ടിടുന്നത് പ്രധാനമന്ത്രിയുടെ ശീലമായിട്ടുണ്ടെന്നും യെച്ചൂരി ആരോപിച്ചു.. റഫേല്‍ ഇടപാടിലൂടെ ജനങ്ങള്‍ വിശ്വസിച്ചേല്‍പ്പിച്ച 30,000 കോടി രൂപയാണ് മോഡി തന്റെ പാപ്പരായ സുഹൃത്ത് അനില്‍ അംബാനിയെ സഹായിക്കാനായി ഉപയോഗിച്ചത്.
രാഷ്ട്രീയ ലാഭത്തിനായി ഇപ്പോള്‍ ബിജെപി പുല്‍വാമ ഭീകരാക്രമണത്തിനുശേഷം സൈനികര്‍ നടത്തിയ ബലാക്കോട്ട് വ്യോമാക്രമണത്തെ ഉപയോഗിക്കുകയാണ്.യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലെ ജിന്ദില്‍ ഇടതു പാര്‍ട്ടികള്‍ ഒരുമിച്ച് നടത്തുന്ന പൊതുറാലിയിലാണ് യെച്ചൂരി പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
Post Your Comments