KeralaLatest NewsIndia

‘എസ്ഡിപിഐ സഹായം തേടുന്നതിനേക്കാൾ നല്ലത് ലീഗ് പിരിച്ചു വിടുന്നത്’- പൊട്ടിത്തെറിച്ച് എംകെ മുനീർ

കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്ത് നിൽക്കുന്ന മുനീറിന്റെ ഈ വാക്കുകൾ വരും ദിവസങ്ങളിൽ ലീഗിനുള്ളിൽ കൂടുതൽ വിമർശനങ്ങൾക്ക് വഴിവെച്ചേക്കും.

കണ്ണൂർ : എസ്.ഡി.പി.ഐയുമായി കൂടിക്കാഴ്ച നടത്തിയ ലീഗ് നേതൃത്വത്തിന്റെ പ്രവൃത്തിക്കെതിരെ മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീർ രംഗത്ത്. എസ്.ഡി.പി.ഐയുടെ സഹായത്തോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിലും ഭേദം മുസ്ലീം ലീഗ് പിരിച്ചു വിടുന്നതാണെന്ന് നല്ലതെന്ന് മുനീർ പറഞ്ഞു.എസ്.ഡി.പി.ഐ നേതാക്കളുമായി ലീഗ് നേതൃത്വം നടത്തിയ കൂടിക്കാഴ്ച ലീഗിന്റെ രാഷ്ട്രീയ നിലപാടിനെപ്പോലും ചോദ്യംചെയ്യുന്നതിനിടെയാണ് എം.കെ.മുനീറിന്റെ വാക്കുകൾ ശ്രദ്ധനേടുന്നത്.

കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്ത് നിൽക്കുന്ന മുനീറിന്റെ ഈ വാക്കുകൾ വരും ദിവസങ്ങളിൽ ലീഗിനുള്ളിൽ കൂടുതൽ വിമർശനങ്ങൾക്ക് വഴിവെച്ചേക്കും. എം.കെ.മുനീറിന്റെ വാക്കുകൾ നേതൃത്വത്തിനെതിരെയുള്ള വിമർശനമായാണ് വിലയിരുത്തുന്നത്.അതേസമയം പറപ്പൂര്‍ പഞ്ചായത്തിൽ എസ്.ഡി.പി.ഐയുമായി ഒന്നിച്ച് ഭരിക്കുന്ന സി.പി.എം ആ ബന്ധം അവസാനിപ്പിച്ച് വേണം ലീഗിനെ വിമര്‍ശിക്കാനെന്നും മുനീര്‍ പറഞ്ഞു. യു.ഡി.എഫിന്റെ കണ്ണൂർ പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button