Latest NewsIndia

ഗോവയിൽ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകാൻ സാധ്യത

പനാജി : ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചതിനെത്തുടർന്ന് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകാൻ സാധ്യത. നിലവില്‍ ഗോവ നിയമസഭാ സ്പീക്കറാണ് പ്രമോദ് സാവന്ത്. പരീക്കറുടെ നിര്യാണത്തോടെ മുഖ്യമന്ത്രി പദത്തിന് അവകാശ വാദമുന്നയിച്ച് സഖ്യ കക്ഷികള്‍ രംഗത്ത് എത്തിയിരുന്നു.

മനോഹര്‍ പരീക്കര്‍ ഇന്നലെയാണ് അന്തരിച്ചത്. സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പനജിയില്‍ വൈകിട്ടോടെയാണ് സംസ്കാരചടങ്ങുകള്‍ നടക്കുക. സംസ്കാരത്തിന് മുമ്പായി മൃതദേഹം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.

മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഗോവയിലെത്തിയ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ള മുതിർന്ന നേതാക്കള്‍ അടുത്ത മുഖ്യമന്ത്രിയുടെ കാര്യത്തിൽ ചർച്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button