കൊച്ചി: ശബരിമലയിലെ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ നല്‍കിയ 14 ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. മണ്ഡലകാലത്ത് സന്നിധാനത്ത് ഏര്‍പ്പെടുത്തിയ പൊലീസ് വിന്യാസം, ഭക്തര്‍ക്കേര്‍പ്പെടുത്തിയ പോലീസ് നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ചോദ്യം ചെയ്തുള്ള ഹര്‍ജികളടക്കമുള്ളവയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അതേസമയം ശബരിമലയിലെ പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗം നിരീക്ഷക സമിതി നല്‍കിയ അന്തിമ റിപ്പോര്‍ട്ടും ഇതോടൊപ്പം പരിഗണിക്കും.
അതേസമയം കാസര്‍കോട് പെരിയയിലെ ഇരട്ട കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് അടക്കം മൂന്ന് പേര്‍ക്കെതിരായ കോടതിയലക്ഷ്യ കേസും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
Post Your Comments