കാട്ടാക്കട: ബോട്ട് വിട്ടുനല്‍കാത്തതിനെത്തുടർന്ന് ആദിവാസി യുവതിയെയും നവജാതശിശുവിനെയും ചുമലിലേറ്റി ബന്ധുക്കള്‍ നടന്നത് അഞ്ച് കിലോമീറ്റർ. തെന്മല സെറ്റില്‍മെന്റിലെ കണ്ണാമാംമൂട് കിഴക്കുംകര പുത്തന്‍ വീട്ടില്‍ ശ്രീകുമാര്‍ വസന്തകാണിക്കാരി ദമ്പതികള്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്.
നെയ്യാര്‍ഡാം റേഞ്ച് ഓഫീസറാണ് ഇവർക്ക് ബോട്ട് വിട്ടുനൽകാഞ്ഞത്.യുവതിക്ക് ശസ്ത്രക്രിയ വേണ്ടി വന്നതിനാല്‍ മൂന്നുമാസത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു . അതിനാല്‍, വീട്ടിലേക്കു പോകാന്‍ ബോട്ട് വിട്ടുനല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഇവര്‍ റേഞ്ച് ഓഫീസറെ സമീപിച്ചു. എന്നാല്‍, വാടക നല്‍കാമെന്ന് പറഞ്ഞിട്ടും ഓഫീസര്‍ കനിഞ്ഞില്ല.റേഞ്ച് ഓഫീസറുടെ നടപടിയില്‍ ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചു.
Post Your Comments