ന്യൂഡല്‍ഹി: കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ജൂണില്‍ നടക്കുമെന്ന് റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷം തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. റംസാന് കഴിഞ്ഞതിനു ശേഷം അമര്‍നാഥ് യാത്ര ആരംഭിക്കുന്നതിന് മുൻപായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിന് മുൻപാണ് ഇത്. ജൂലൈ മൂന്നിനാണ് കേന്ദ്രസര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. കാശ്മീരിലെ സംഘർഷങ്ങൾ കണക്കിലെടുത്താണ് ഇത്തരം നടപടി. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ സംസ്ഥാന ഭരണകൂടം തള്ളുകയായിരുന്നു. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തിയാല്‍ ആയിരത്തോളം സ്ഥാനാര്‍ഥികള്‍ക്ക് ഒരേസമയം സുരക്ഷ ഒരുക്കേണ്ടിവരുമെന്നും ഇത് അസാധ്യമായിരിക്കുമെന്നുമാണ് സംസ്ഥാന ഭരണകൂടം അറിയിച്ചത്.
Post Your Comments