Latest NewsInternational

നാല് പതിറ്റാണ്ടുകൾക്ക് മുൻപ് അമൂല്യ നിധിശേഖരവുമായി കടലിൽ താണ കപ്പലിന്റെ അവശിഷ്ട്ടങ്ങൾ കണ്ടെത്തി

1641 ല്‍ മുങ്ങിയ മര്‍ച്ചന്‍റ് റോയല്‍ എന്ന കപ്പലിന്‍റെ നങ്കൂരമാണ് കണ്ടെത്തിയത്

നാല് പതിറ്റാണ്ടുകൾക്ക് മുൻപ് അമൂല്യ നിധിശേഖരവുമായി കടലിൽ താണ കപ്പലിന്റെ അവശിഷ്ട്ടങ്ങൾ ഇംഗ്ലണ്ടിനോട് ചേര്‍ന്നുള്ള കടലില്‍ നിന്നും 1641 ല്‍ മുങ്ങിയ മര്‍ച്ചന്‍റ് റോയല്‍ എന്ന കപ്പലിന്‍റെ നങ്കൂരമാണ് കണ്ടെത്തിയത്. ഇത് അമൂല്യ നിധിക്കപ്പലിന്‍റെ കണ്ടെത്തലിന് സഹായിക്കുന്ന സുപ്രധാന തെളിവാണിതെന്ന് കരുതപ്പെടുന്നു. ഏകദേശം 150 കോടി ഡോളര്‍ (ഏകദേശം 10344.45 കോടി രൂപ) വിലമതിക്കുന്ന സ്വര്‍ണ്ണ, വെള്ളി ശേഖരം കപ്പലിലുണ്ടെന്നാണ് വിലയിരുത്തല്‍.

അഞ്ച് ലക്ഷത്തോളം വരുന്ന നാണയശേഖരത്തിനൊപ്പം 453 കിലോ സ്വര്‍ണ്ണവും 400 വെള്ളിക്കട്ടകളുമായാണ് കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയത്. കൊടുങ്കാറ്റിലും കടല്‍ക്ഷോഭത്തിലും പെട്ടായിരുന്നു കപ്പല്‍ മുങ്ങിയത്. മത്സ്യതൊഴിലാളികള്‍ക്ക് മര്‍ച്ചന്റ് റോയലിന്‍റേതെന്ന് കരുതപ്പെടുന്ന നങ്കൂരംതീരത്തുനിന്നും 32 കിലോമീറ്റര്‍ അകലെ ഉള്‍ക്കടലിലാണ് ലഭിക്കുന്നത്.

കപ്പല്‍ മുങ്ങിയ പ്രദേശത്ത്തിരച്ചില്‍ സംഘങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും കാര്യമായി ഒന്നും ലഭിച്ചില്ല. സമുദ്രഗവേഷകര്‍ മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ച നങ്കൂരം മര്‍ച്ചന്റ് റോയലിന്റെ നങ്കൂരത്തിന്റെ ആകൃതിയോട് സാമ്യതയുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. പതിനേഴാം നൂറ്റാണ്ടില്‍ കപ്പലുകള്‍ ഉപയോഗിച്ചിരുന്ന നങ്കൂരത്തിന്റെ ആകൃതിയാണിതിനുള്ളത്. പിന്നീട് കപ്പലുകളില്‍ ഇത്തരം നങ്കൂരങ്ങള്‍ ഉപയോഗിച്ചിട്ടുമില്ല.

shortlink

Related Articles

Post Your Comments

Related Articles

Back to top button