വാഷിങ്ടൺ: ഡി.സി സർക്യൂട്ട് അപ്പീൽ കോടതി ജഡ്ജിയായി ഇന്ത്യൻ വംശജയായ പ്രമുഖ അഭിഭാഷക നിയോമി റാവു ചുമതലയേറ്റു . സുപ്രീംകോടതിക്കു ശേഷം യു.എസിൽ ഏറ്റവും അധികാരമുള്ളതാണ് പ്രമുഖ അഭിഭാഷക നിയോമി റാവു ചുമതലയേറ്റ ഡി.സി സർക്യൂട്ട് അപ്പീൽ കോടതി.
നിയമനത്തിന് സെനറ്റ്ലൈംഗിക പീഡനങ്ങളെ കുറിച്ച് അവർ എഴുതിയ സ്ത്രീവിരുദ്ധ ലേഖനം പരിശോധിച്ച ശേഷമാണ് അംഗീകാരം നൽകിയത്. 45കാരിയായ നിയോമിയുടെ നാമനിർദേശം സെനറ്റിൽ 46നെതിരെ 53 വോട്ടുകൾക്കാണ് അംഗീകരിക്കപ്പെട്ടത്.
ഇതോടെ ഉന്നത യു.എസ് കോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് നിയോമി. മുമ്പ് ഒബാമ ഭരണകൂടം ശ്രീ ശ്രീനിവാസനെ സമാന പദവിയിൽ നിയമിച്ചിരുന്നു. പ്രസിഡൻറ് ഡോണൾഡ് ട്രംപ് ബ്രെറ്റ് കവന സുപ്രീംകോടതി ജഡ്ജിയായതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് നിയോമിയെ നാമനിർദേശം ചെയ്തിരുന്നത്.
Post Your Comments